Wednesday, October 7, 2026
Homeഅമേരിക്കമുൻ യു.എസ് പ്രസ് സെക്രട്ടറി കാറോലിൻ ലീവിറ്റ് ഫോക്സ് ന്യൂസിൽ: പുതിയ ജോലിയിൽ പ്രവേശിക്കുന്നു

മുൻ യു.എസ് പ്രസ് സെക്രട്ടറി കാറോലിൻ ലീവിറ്റ് ഫോക്സ് ന്യൂസിൽ: പുതിയ ജോലിയിൽ പ്രവേശിക്കുന്നു

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, മുൻ യു.എസ് പ്രസ് സെക്രട്ടറി കാറോലിൻ ലീവിറ്റ് പ്രമുഖ വാർത്താ ചാനലായ ‘ഫോക്സ് ന്യൂസിൽ’ ഓൺ-എയർ കോൺട്രിബ്യൂട്ടറായി  ജോയിൻ ചെയ്യുന്നു. നവംബർ 1 മുതൽ ചാനലിൽ രാഷ്ട്രീയ വിലയിരുത്തലുകളും അഭിപ്രായങ്ങളും പങ്കുവെച്ചുതുടങ്ങും. ഫോക്സ് ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രാഷ്ട്രീയ വിശകലനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.

കുട്ടികളുടെ പരിചരണത്തിനായി ഓഗസ്റ്റ് അവസാനത്തോടെയാണ് 29 കാരിയായ കാറോലിൻ ലീവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അവർ.

ന്യൂഹാംഷെയറിലെ വീട്ടിലിരുന്ന് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഫോക്സ് ന്യൂസ് പ്രത്യേക സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്തെ പ്രസ് സെക്രട്ടറിയായിരുന്ന കെയ്‌ലി മെക്കനാനിക്കും ഫോക്സ് ന്യൂസിൽ സമാനമായ പങ്ക് ഉണ്ടായിരുന്നു.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ