Sunday, October 4, 2026
Homeകേരളംനമ്മുടെ വാഹനത്തിന്റെ നമ്പറിൽ ട്രാഫിക് ചല്ലാൻ അടക്കാനുണ്ടെന്നു കാണിച്ച് നിരന്തരം നമ്മുടെ വാട്സാപ്പിൽ മെസേജുകൾ വരുന്നുണ്ടോ?...

നമ്മുടെ വാഹനത്തിന്റെ നമ്പറിൽ ട്രാഫിക് ചല്ലാൻ അടക്കാനുണ്ടെന്നു കാണിച്ച് നിരന്തരം നമ്മുടെ വാട്സാപ്പിൽ മെസേജുകൾ വരുന്നുണ്ടോ? സൂക്ഷിക്കുക

തെറ്റായ മെസേജുകൾ അയച്ച് തട്ടിപ്പുകാർ അവരുടെ കെണിയിൽ ചാടിക്കാനുള്ള ശ്രമങ്ങൾ ആണ് ഇതെല്ലാം . കെണിയിൽ പെടാതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.

ട്രാഫിക് ചെലാനുകൾ തയ്യാറാക്കപ്പെടുന്നത് ഇലക്ട്രോണിക് രീതിയിലാണ്. അതുകൊണ്ടുതന്നെ ചലാനുകൾ അടച്ചു തീർപ്പാക്കുന്നതിനും പൂർണമായും ഡിജിറ്റൽ/ഓൺലൈൻ സംവിധാനങ്ങൾ ഗവൺമെൻറ് തന്നെ നടപ്പിലാക്കിയിട്ടുണ്ട്. അത് ഏതാണ് എന്ന് നമ്മൾ അറിഞ്ഞിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

echallan.parivahan.gov.in ഇതാണ് രാജ്യമൊട്ടാകെയുള്ള ഇച്ചല്ലാനുകൾ പരിശോധിക്കുന്നതിനുള്ള ഒഫീഷ്യൽ വെബ്സൈറ്റ്.. മെസ്സേജുകൾ ഏത് രീതിയിൽ വന്നാലും നമ്മുടെ വാഹനത്തിനു ചെല്ലാൻ ഉണ്ടോ എന്ന് പരിശോധിക്കാൻ ഒഫീഷ്യൽ വെബ്സൈറ്റ് ഉപയോഗപ്പെടുത്തുക. echallan.parivahan.gov.in
രാജ്യത്ത് എവിടെയെങ്കിലും ഒരു ചെല്ലാൻ നിങ്ങളുടെ വാഹനത്തിന് ഉണ്ടെങ്കിൽ അത് തീർച്ചയായിട്ടും ഈ വെബ്സൈറ്റിൽ കാണിക്കും. ഈ വെബ് സൈറ്റിലൂടെ തന്നെ പേയ്മെൻ്റ് ചെയ്യാവുന്നതാണ്.

ഓൺലൈൻ പേയ്മെൻ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ ഇസേവാ കേന്ദ്രങ്ങൾ വഴി അടക്കാവുന്നതാണ്. കോടതി നടപടികൾക്കും മറ്റുമായി മാറ്റിയിട്ടുള്ള ചലാനുകൾക്ക് ചലാൻ എഴുതിയ RT ഓഫീസുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ടാൽ പരിഹാരം ലഭിക്കുന്നതാണ്.

#EChallan
#fakemessages
#EChallanFraud
#echallankerala
#echallanmvd

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ