Sunday, October 4, 2026
Homeഇന്ത്യ'ജന്തർ മന്തറിൽ പ്രതിഷേധിച്ച വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു'; ഡല്‍ഹി പൊലീസിനെതിരെ നേഹ ബോറ

‘ജന്തർ മന്തറിൽ പ്രതിഷേധിച്ച വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’; ഡല്‍ഹി പൊലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ആക്രമിച്ചെന്ന് ഐസ നേതാവ് നേഹ ബോറ. പ്രതിഷേധിച്ച വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതായാണ് നേഹ ബോറ ആരോപിച്ചത്. കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകള്‍ നേഹ വീഡിയോയിലൂടെ പുറത്തുവിട്ടു.

തെരുവിലും പ്രതിഷേധ ഇടങ്ങിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നേഹ ബോറ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധിച്ച വനികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നാളെ പൗരമുന്നേറ്റ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേഹ ബോറ അറിയിച്ചു. വൈകിട്ട് നാല് മണിക്ക് ഇന്ത്യാഗേറ്റില്‍ നിന്ന് ജന്തര്‍ മന്തറിലേക്കായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുകയെന്നും നേഹ അറിയിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകരായ നിത്യ രാമകൃഷ്ണന്‍, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ നേഹ ബോറ, കപില്‍ സിബല്‍, യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാം തീയതി വന്‍ പ്രക്ഷോഭത്തിനായിരുന്നു രാജ്യം സാക്ഷ്യംവഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐസയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പട്ടേല്‍ ചൗക്കില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഐസയുടെ പ്രവര്‍ത്തകര്‍ അടക്കം ആയിരത്തോളം പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. കപില്‍ സിബല്‍, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ മാര്‍ച്ചിന്റെ ഭാഗമായി. പ്രതിഷേധ മാര്‍ച്ച് ജന്തര്‍ മന്തറിന് പരിസരത്ത് വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നേഹ ബോറ അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. യോഗേന്ദ്ര യാദവ്, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തു. ഇതോടെ ഐസ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

ഇതിനിടെ മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ പൊലീസ് ഇടപെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കുഴഞ്ഞുവീണവരെ വലിച്ചിഴച്ച് നീക്കി. ഇതോടെ പ്രതിഷേധം ശക്തമായി. എന്നാല്‍ കൂടുതല്‍ പൊലീസും കേന്ദ്ര സേനയും സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മൂന്നരയോടെയാണ് സമരം അവസാനിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ