Sunday, October 4, 2026
Homeഇന്ത്യപെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് നയാര എനർജി

പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് നയാര എനർജി

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണ റീടെയിൽ ശൃംഖലയായ നയാര എനർജി പെട്രോൾ, ഡീസൽവില വർധിപ്പിച്ചു. പെട്രോൾവില ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാൺ വിലവർധനവ് ഇന്ന് മുതൽ നിലവിൽ വന്നു.
നേരത്തെ, പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുകയും ഇന്ധനവിതരണം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ” എന്നാൽ, പിന്നീട് പ്രതിസന്ധി ഒഴിവായതോടെ ജൂലൈയിൽ ഈ വിലവർധനവ് ഒഴിവാക്കി. ഇതാണ് ഇപ്പോൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ നീങ്ങുന്ന സാഹചര്യത്തിലാണ് വർധനവ്. ശനിയാഴ്ച പുലര്ച്ചെ മുതൽ രാജ്യത്തെ നയാരയുടെ 7108 ഇന്ധന പമ്പുകളിൽ പുതുക്കിയ വില നിലവിൽ വന്നു.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ, റിഫൈൻഡ് പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർന്നതിനെ തുടർന്നുള്ള ചെലവ് സമ്മർദമാണ് വിലവർധനയ്ക്ക് കാരണമെന്നാണ് സൂചന. അതേ സമയം, രാജ്യത്തെ 90 ശതമാനം ഇന്ധന പമ്പുകളും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം പൊതുമേഖല എണ്ണക്കമ്പനികൾ സമാനമായ മാറ്റം വരുത്തിയിട്ടില്ല.

ജിയോ-ബിപിയും നിലവിൽ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ, ജിയോ-ബിപി ഡീസൽ വിൽപനയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 50 ലിറ്റർ ഡീസൽ മാത്രമാണ് നൽകുന്നത്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ