Saturday, October 3, 2026
Homeകേരളംശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല: കാഷ്യു കോർപ്പറേഷൻ താൽക്കാലിക എം ഡി

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല: കാഷ്യു കോർപ്പറേഷൻ താൽക്കാലിക എം ഡി

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ താൽക്കാലിക എം ഡിയായിട്ടാണ് പുതിയ ചുമതല നൽകിയിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. നിയമന ഉത്തരവ് ഇന്ന് തന്നെ ഇറങ്ങും.

കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ല. ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ല. തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ വിശദമാക്കി.

സെപ്തംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഒരു മാസം പിന്നിടും മുൻപാണ് പുതിയ ചുമതല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ