Saturday, October 3, 2026
Homeകേരളംഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് ഇനി ഉദ്യോഗസ്ഥർ മാത്രം.

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് ഇനി ഉദ്യോഗസ്ഥർ മാത്രം.

ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർ, ജീവനക്കാർ എന്നിവർക്കു ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, എൻഫോഴ്സ്മെന്റ് പ്രവർത്തനം, പൊതുജനങ്ങളുമായുള്ള ഇടപെടൽ തുടങ്ങിയവയുടെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുകയോ അനധികൃതരീതികൾ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

ഉദ്യോഗസ്ഥർ ടെസ്റ്റ് ഡ്യൂട്ടി ആരംഭിക്കും മുൻപ് ഫെയ്സ് ആപ് വഴിയും ഓഫീസിലെത്തിയ ഉടൻ രജിസ്റ്ററിലും ഹാജർ രേഖപ്പെടുത്തണം. ഡ്യൂട്ടി ആരംഭിക്കുംമുൻപു കൈവശമുള്ള പണം വെളിപ്പെടുത്തണം. ഫെയ്സ് ആപ്പിൽ ഇതിനായി ഡിജിറ്റൽ രജിസ്റ്ററുണ്ടാകും. ഡ്യൂട്ടി കഴിഞ്ഞയുടൻ വിവരങ്ങൾ വീണ്ടും രേഖപ്പെടുത്തണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ