Saturday, October 3, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണവില പവന് 800 രൂപ കുറഞ്ഞു 1,09,400 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണവില പവന് 800 രൂപ കുറഞ്ഞു 1,09,400 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 800 രൂപ. 1,09,400 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. ഗ്രാമിന് അനുപാതികമായി 100 രൂപ. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,675 രൂപയാണ്.

ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയതും അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഉണർവിലാണ് എന്ന റിപ്പോർട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ്. സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 100 മുകളിലാണ്. അമേരിക്കയിൽ ബോണ്ട് യീൽഡ് വർധിച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക-ഇറാൻ സംഘർഷാവസ്ഥ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ തുടരുന്നതും ഹോർമസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലെ പ്രതിസന്ധിയും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

ജനുവരി 29 ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ