പരിശോധന വേളയിൽ ടിക്കറ്റിൽ പേരുള്ള യാത്രക്കാരിൽ ഒരാളെങ്കിലും ആവശ്യമായ അസൽ തിരിച്ചറിയൽ രേഖ കൈവശം വച്ചിട്ടില്ലെങ്കിൽ, ആ ടിക്കറ്റിലുള്ള എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
വരുമാന ചോർച്ച തടയുന്നതിനും കൺസെഷനുകൾ, പാസുകൾ, പ്രത്യേക റിസർവേഷൻ കോട്ടകൾ എന്നിവയുടെ ദുരുപയോഗം തടയുന്നതിനുമായി ദക്ഷിണ റെയിൽവേയിൽ ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് ആരംഭിച്ചു. ഏജൻറുമാരുടെ വർധിച്ചുവരുന്ന ഇടപെടൽ മൂലം ക്രമക്കേടുകൾ വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ബോർഡിൻ്റെയും ദക്ഷിണ വർഷത്തിൻ്റെയും ഈ നിർദ്ദേശം.
പരിശോധന വേളയിൽ ടിക്കറ്റിൽ പേരുള്ള യാത്രക്കാരിൽ ഒരാളെങ്കിലും ആവശ്യമായ അസൽ തിരിച്ചറിയൽ രേഖ കൈവശം വച്ചിട്ടില്ലെങ്കിൽ, ആ ടിക്കറ്റിലുള്ള എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഗ്രൂപ്പ് ബുക്കിംഗുകളിൽ ഉൾപ്പെട്ട മുഴുവൻ യാത്രക്കാരുടെയും തിരിച്ചറിയൽ രേഖകൾ ടിക്കറ്റ് പരിശോധകർ വിശദമായി പരിശോധിക്കും.
കോൺസെഷൻ ടിക്കറ്റുകളിലോ പ്രത്യേക റിസർവേഷൻ കോട്ടകളിലോ യാത്ര ചെയ്യുന്നവർ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ നിർബന്ധമായും കരുതിയിരിക്കണം. ഔദ്യോഗിക ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ഡിജിറ്റൽ പാസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന സംഘത്തിൽ കുറഞ്ഞത് ഒരു യാത്രക്കാരനെങ്കിലും അസൽ ഐഡി കാർഡ് കൈവശം വയ്ക്കേണ്ടതാണ്. കൂടാതെ, അൺറിസർവ്ഡ് ടിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ പരിശോധകർ ‘TTE ആപ്പ്’ ഉപയോഗിക്കും.
ഈ പരിശോധനാ ഡ്രൈവിൻ്റെ വിശദാംശങ്ങൾ ദിവസേന അതിനായി സജ്ജമാക്കിയ ഗൂഗിൾ ഷട്ടിൽ അപ്ഡേറ്റ് ചെയ്യാനും കേസുകൾ സംബന്ധിച്ച വിവരങ്ങൾ അതത് ഓഫീസുകളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. പരിശോധന പൂർത്തിയായി 10 ദിവസത്തിനകം ഡ്രൈവ് സംബന്ധിച്ച ചുരുക്ക റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.



