Friday, October 2, 2026
Homeകായികം68ാം സ്കൂൾ കായിക മേള ഹാൻഡ് ബോളിൽ കൗതുകമായി സഹോദരിമാരുടെ പോരാട്ടം.

68ാം സ്കൂൾ കായിക മേള ഹാൻഡ് ബോളിൽ കൗതുകമായി സഹോദരിമാരുടെ പോരാട്ടം.

തേഞ്ഞിപ്പാലം: മൂന്ന് സഹോദരിമാർ മൂന്ന് ഗോൾപോസ്റ്റുകൾ സംസ്ഥാന സ്കൂൾ കായികമേളയിൽ അപൂർവ നേട്ടവുമായി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ.68ാംസംസ്ഥാന സ്കൂൾ കായികമേളയിലെ ഹാൻഡ്‌ബോൾ മത്സരത്തിൽ വേറിട്ടൊരു കാഴ്ചയൊരുക്കുകയാണ് മൂന്ന് സഹോദരിമാർ. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ ഹാൻഡ്‌ബോൾ ടീമുകളിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഇടം നേടിയിരിക്കുകയാണ്. അതിലേറെ കൗതുകം മൂവരും ഗോൾകീപ്പർമാരാണ് എന്നുളളതാണ്.

മൂത്ത സഹോദരി അലക്സിയ മേരി സജി (സെന്റ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ കൂടത്തായി )
സീനിയർ വിഭാഗത്തിലും, രണ്ടാമത്തെ സഹോദരി അൻസില അന്ന സജി (സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടത്തായി )ജൂനിയർ വിഭാഗത്തിലും, ഇളയ സഹോദരി അസോണ ട്രീസ സജി (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി) സബ് ജൂനിയർ വിഭാഗത്തിലും സംസ്ഥാനതല മത്സരത്തിൽ ഗോൾവല കാക്കും.

വീട്ടിലെ ആകെ മൂന്ന് പെൺമക്കൾ കളിക്കളത്തിലെത്തുമ്പോൾ കായികപ്രേമികൾക്ക് വിസ്മയമാകുന്നു. ഒരാൾക്ക് മറ്റൊരാൾ പ്രചോദനമായി വളർന്ന ഇവരുടെ ഹാൻഡ്‌ബോളിനോടുള്ള പ്രണയമാണ് ഇന്ന് സംസ്ഥാന കായികമേളയിലെ അപൂർവ സഹോദരീസാന്നിധ്യമായി മാറിയത്.ഗോൾപോസ്റ്റിന് മുന്നിൽ എതിരാളികളുടെ ഷോട്ടുകൾ തടയാൻ മൂന്ന് പേരുടെയും കൈകൾ ഒരേപോലെ ഉയരും. എന്നാൽ മൂന്ന് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി, മൂന്ന് ടീമുകൾക്കാണെന്നു മാത്രം.കായികരംഗത്ത് സഹോദരീ സ്നേഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും മനോഹരമായ മാതൃകയാവുകയാണ് ഈ മൂന്ന് പേരും. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇവരുടെ സാന്നിധ്യം കുടുംബത്തിനും വിദ്യാലയത്തിനും മാത്രമല്ല, കായികകേരളത്തിനും അഭിമാനമായി മാറുകയാണ്.

കോടഞ്ചേരി സ്വദേശി വേലിക്കകത്ത് സജി വർഗീസിന്റേയും സിന്ധുവിന്റെയും മക്കളാണ് ഈ കായിക താരങ്ങൾ. കോടഞ്ചേരി സെന്റ് ജോസഫ് ഹാൻഡ് ബോൾ അക്കാദമിയിൽ കോഡിനേറ്റർ സിബി മാനുവലിന്റേയും കോച്ച് ഷാജി ജോണിന്റേയും കായികാധ്യാപകൻ അനൂപ് ജോസിന്റേയും ശിക്ഷണത്തിലാണ് പരിശീലനം നേടി വരുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ