Tuesday, September 29, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു: നിരക്ക് അറിയാം

സംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു: നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ രണ്ടു തവണ വലിയ തോതില്‍ വില കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ ഇടിവ്. എന്നാല്‍ വൈകാതെ തിരിച്ചുകയറുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇറാന്‍ അമേരിക്ക യുദ്ധമാണ് പ്രവചനം അസാധ്യമാക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ലോകത്തെ ഒരു രാജ്യത്തുമില്ലാത്ത അവസ്ഥയിലേക്ക് വിപണി മാറിക്കഴിഞ്ഞു.

ഇറാനെതിരെ ഇനിയും അമേരിക്ക ആക്രമണം നടത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചന. എന്നാല്‍ തിരിച്ചടിയുടെ പ്രഹര ശേഷി ഇരട്ടിയായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. എങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക അസ്ഥിരത നേരിടുന്നതും ലോക വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയും ഡോളര്‍ കരുത്ത് കൂടുകയും ചെയ്തതോടെയാണ് സ്വര്‍ണം ഇടിയുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 109120 രൂപയാണ് വില, ഗ്രാമിന് 13640 രൂപയും. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ കുറഞ്ഞ അത്രയും വലിയ ഇടിന് ഇന്ന് ആഗോള വിപണിയിലും കാണുന്നില്ല. അതേസമയം, നേരിയ മുന്നേറ്റ സാധ്യത കാണുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവില വരുംദിവസങ്ങളില്‍ ഉയര്‍ന്നേക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ