Wednesday, September 30, 2026
Homeഇന്ത്യഒക്ടോബർ 2 മുതൽ മാംസ പരസ്യങ്ങൾ നിരോധിക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ 'പെറ്റ ഇന്ത്യ' കേന്ദ്ര സർക്കാരിനോട്...

ഒക്ടോബർ 2 മുതൽ മാംസ പരസ്യങ്ങൾ നിരോധിക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ ഇന്ത്യ’ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

ഒക്ടോബർ 2 മുതൽ മാംസ പരസ്യങ്ങൾ നിരോധിക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ ഇന്ത്യ’ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ അഹിംസാ സന്ദേശത്തോടുള്ള ആദരസൂചകമായി ബിൽബോർഡുകൾ, ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിൽ നിന്നെല്ലാം മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു പരസ്യങ്ങൾ നിരോധിക്കണമെന്നാണ് ‘പെറ്റ ഇന്ത്യ’ ഇന്ത്യ ആവശ്യപ്പെട്ടത്.

മാംസത്തിനും മറ്റ് മൃഗങ്ങൾക്കും വേണ്ടി കോടിക്കണക്കിന് മൃഗങ്ങളെ ക്രൂരമായി വളർത്തുകയും കൊല്ലുകയും ചെയ്യുന്നു. ഇവയുടെ പരസ്യങ്ങൾ നിരോധിക്കുന്നത് സസ്യഭക്ഷണ ശീലങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് സംഘടന വ്യക്തമാക്കി. ഹിത ഭക്ഷണ പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു ഗാന്ധിജിയുടെ അഹിംസയെന്ന പൈതൃകത്തെ ആദരിക്കണമെന്നും പെറ്റ ഇന്ത്യയുടെ ‘വീഗൻ ആൻഡ് കോർപ്പറേറ്റ് പ്രോജക്റ്റ്‌സ്’ സീനിയർ മാനേജർ ഡോ. കിരൺ അഹൂജ പറഞ്ഞു.

അഹിംസയിൽ അധിഷ്ഠിതമായ നൂറ്റാണ്ടുകൾ പഴക്കമുള്ള മാംസരഹിത ഭക്ഷണ പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും, ലോകത്ത് ഏറ്റവും കൂടുതൽ സസ്യാഹാരികളുള്ള രാജ്യം ഇന്ത്യയാണെന്നും സംഘടന വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് അയച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ