Monday, September 28, 2026
Homeകേരളംകോഴിക്കോട് തിരുവമ്പാടിയിൽ യുവമോർച്ച പ്രവർത്തകർ പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി;നിരവധി പ്രവർത്തകരെ...

കോഴിക്കോട് തിരുവമ്പാടിയിൽ യുവമോർച്ച പ്രവർത്തകർ പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി;നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് തിരുവമ്പാടിയിൽ

യുവമോർച്ച പ്രവർത്തകർ പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.

യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

അമിത് ഷാ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് ഇന്നലെ കൊല്ലത്ത് എത്തിയത്.

ഇന്നലെ മൂന്നുമണിയോടെ കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാൻ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെ പ്രതിഷേധം.

ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ