Monday, September 28, 2026
Homeകേരളംഅമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ‘യൂത്ത് കോണ്‍ഗ്രസിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല’; മന്ത്രി ഒ ജെ...

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ‘യൂത്ത് കോണ്‍ഗ്രസിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല’; മന്ത്രി ഒ ജെ ജനീഷ്.

കോഴിക്കോട്: അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി സംഘടനാ തലത്തില്‍ എടുത്ത തീരുമാനമെന്ന് മന്ത്രി ഒ ജെ ജനീഷ്. അതിന് തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണങ്ങള്‍ ഉയരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന സമീപനമെടുക്കുന്നുവെന്നടക്കം പുറത്ത് വരുമ്പോള്‍ അതിന്റെയൊക്കെ ഭാഗമായി അധികാരത്തിലിരിക്കുന്ന ആളുകളോട്, അട്ടിമറിക്ക് നേതൃത്വം കൊടുക്കുന്ന ആളുകളോട് ഇത്തരത്തില്‍ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്. അത് സംഘടനാപരമായി തന്നെ ഉണ്ടായ ഒരു തീരുമാനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിഷേധം തന്നെയാണ്. അതില്‍ പാളിച്ച പറ്റിയതായിട്ട് ഞങ്ങളാരും കണക്കാക്കുന്നില്ല – അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത്ഷായെ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും കരിങ്കൊടി കാണിക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. കേന്ദ്ര ഗവണ്‍മെന്റിനെതിരെ രാജ്യത്ത് എല്ലായിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഞാന്‍ നയിക്കുന്ന ഒരു പദയാത്ര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ന്നു വരണമെന്നുള്ളത് രാജ്യത്തെ ജനാധിപത്യ സമൂഹം ആഗ്രഹിക്കുന്നുണ്ട്. ആ ജനാധിപത്യ സമൂഹത്തിന്‍രെ താത്പര്യങ്ങള്‍ക്കനുസരിച്ച് സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കും – അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ന് കണ്ണൂര്‍ മട്ടന്നൂരില്‍ മുഖ്യമന്ത്രിക്ക് നേരെയും ബിജെപിയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. മട്ടന്നൂര്‍ എളമ്പാറയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ