Monday, September 28, 2026
Homeകേരളംചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ച് നിർദ്ദേശം നൽകി. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന് കമ്മിറ്റി പരാതി നല് കിയതിന് പിന്നാലെയാണ് നടപടി. 17കാരനെ കാണാതായിട്ട് 49 ദിവസമായി. മൊബൈൽ ഫോൺ വാങ്ങിവച്ചതിൻ്റെ പേരിലാണ് വീട് വിട്ടത്.

ഒരു സിസിടിവിയിൽ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കിൽ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം. കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം. അവൻ അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാൽ തന്നെ വരാറില്ല. ഭക്തൻ ഒന്നുമല്ല. അങ്ങനെ ആരോടും അവൻ സംസാരിക്കാറില്ല. അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാൽ അത് അവന് ഈ രീതിയിൽ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ല – ബബിജ പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തലശേരി എസ്പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേര് ഉള്ളത്.

ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷന് പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ