Monday, September 28, 2026
Homeഇന്ത്യമുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു: ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു: ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ് തുടർ സമരങ്ങൾ പ്രഖ്യാപിക്കും. ഭഗത്‌സിംഗ് ദിനമായ ഇന്ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ഇടത് പാർട്ടികൾ. ഡൽഹിയിലെ ഭഗത്‌സിംഗ് പ്രതിമയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി നേതൃത്വം നൽകും.

അതേസമയം മുംബൈയിലെ പ്രതിഷേധത്തിന് പൊലീസ്‌ അനുമതി നിഷേധിച്ചത് ഭയം കൊണ്ടെന്ന് സിജെപി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് അനുമതി നൽകിയില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും. ഇതിന് മുന്നോടിയായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സംയുക്ത പ്രതിഷേധത്തിന് കേജ് രിവാളിന്റെ പിന്തുണ തേടി.

സമ്പൂർണ്ണ യോഗം ചേർന്ന് തിരുത്തൽ വരുത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസ്വസ്ഥതകൾ കെട്ടടങ്ങിയിട്ടില്ല. പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അപ്പീലുകളിൽ എന്ത് നടപടിയുണ്ടാകും. ഫോം 6 ഓൺലൈൻ അപേക്ഷകളിൽ അധികമായി ചേർത്ത ചോദ്യങ്ങൾ ഒഴിവാക്കുമോ, ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്ഥാനത്ത് തുടരുമോ എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ