Friday, September 25, 2026
Homeഇന്ത്യബാങ്ക് ഇടപാടുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക: നാളെ ബാങ്ക് അവധി:28 മുതൽ ജീവനക്കാരുടെ പണിമുടക്ക്.

ബാങ്ക് ഇടപാടുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക: നാളെ ബാങ്ക് അവധി:28 മുതൽ ജീവനക്കാരുടെ പണിമുടക്ക്.

മുംബൈ: പണിമുടക്ക് ഉൾപ്പടെ ബാങ്കുകളുടെ പ്രവർത്തനം 30 വരെ തുടർച്ചയായി തടസപ്പെടാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ബാങ്ക് ഇടപാടുകൾ ഇന്നു നടത്തു ന്നത് ഉചിതമായിരിക്കും. ഞായറാഴ്ച ബാങ്ക് തുറന്നു പ്ര വർത്തിക്കണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച‌ രാജ്യത്തെ എല്ലാ ബാങ്കുകളും തുറക്കുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചുണ്ട്. പല ബാങ്കുകളും തുറന്നു പ്രവർത്തിക്കാൻ സമ്മതം അറിയിച്ചിട്ടുമുണ്ട്.

നാളെ നാലാം ശനി, ഞായറാഴ്ച പിന്നെ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാതിരിക്കാനാണ് ഞായറാഴ്ച്‌ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‌കിയത്.

മൊബൈൽ ബാങ്കിംഗും യു പിഐയും ഇന്റർനെറ്റ് ബാങ്കിംഗും മറ്റ് ഡിജിറ്റൽ മാർഗങ്ങളും പരമാവധി ഉപയോഗിക്കണമെന്നും ഇവയുടെ സേവനങ്ങൾ തടസമില്ലാതെ തുട രുമെന്നും ബാങ്കുകൾ വ്യക്തമാക്കി. എടിഎമ്മുകൾ പ്രവർ ത്തനക്ഷമമായിരിക്കും. എടി എമ്മുകളിൽ മതിയായ പണം നിക്ഷേപിക്കാനും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ശ്രദ്ധിക്കാനും ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ