Wednesday, September 23, 2026
Homeകേരളംഎറണാകുളം കാക്കനാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

എറണാകുളം കാക്കനാട് ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതി അനിൽ കുമാർ പിടിയിൽ. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വൈകുന്നേരമായിരുന്നു സംഭവം. യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അനിൽ കടന്നുകളയുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. അമ്പാടിമൂലയിലുള്ള ഇടവഴിയിൽ വെച്ച് നാടിനെ നടുക്കിയ ഈ അക്രമസംഭവം നടന്നത്.

നാട്ടുകാർ ആദ്യം പ്രതിയെ പിടികൂടിയപ്പോൾ തീ കൊളുത്തിയത് നിഷേധിച്ചെങ്കിലും കൈ പൊള്ളലേറ്റ നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെപ്പർ സ്പ്രേ മുഖത്ത് അടിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ പ്രശ്‌നത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശവാസികളിൽ നിന്നും ഹോസ്റ്റൽ അധികൃതരിൽ നിന്നും വിശദമായ മൊഴിയെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ