അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഇന്ന് നിർണായകം. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വാഴവറ്റയില്‍ മദ്യം പിടികൂടിയ വീട് തന്റെ പേരില്‍ അല്ലെന്നാണ് ആന്റോയുടെ വാദം.
എന്നാല്‍ ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്സൈസ് കോടതിയില്‍ നല്‍കുക. വാഴവറ്റയിലെ വീടിന്റെ കഴിഞ്ഞ വർഷത്തെ കെട്ടിടനികുതി 2026 മാർച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ.
അതേസമയം അനധികൃതമായി മദ്യം സൂക്ഷിച്ച വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങള്‍ കാണാനില്ലെന്ന് എക്സൈസ് അറിയിച്ചു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നാണ് എക്സൈസ് കണ്ടെത്തല്‍.



