Monday, September 21, 2026
Homeഅമേരിക്കനോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ കൺവൻഷന് തുടക്കമായി

നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ കൺവൻഷന് തുടക്കമായി

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ്: നോർത്ത് അമേരിക്ക  ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് സെന്റര് എ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷന്റെ (MTVEA) ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന എം.ടി.വി.ഇ.എ.  കൺവൻഷൻ 2026 സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി 7:00നു  ആരംഭിച്ചു

“ഓരോ മാർത്തോമ്മാക്കാരനും ഒരു സന്നദ്ധ സുവിശേഷകനാണ്” എന്ന അന്തരിച്ച അബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രമുഖ വചനത്തെ അടിസ്ഥാനമാക്കി സൂം പ്ലാറ്റ്‌ഫോം വഴിയാണ് കൺവൻഷൻ നടത്തിയത്.

റവ. കെ. എം. മാത്യുവിന്റെ പ്രാർത്ഥനയോടെയാണ് കൺവെൻഷന്  തുടക്കമായത്. തുടർന്ന് ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹ്യൂസ്റ്റൺ പാരീഷ് മിഷൻ അംഗങ്ങൾ ആലപിച്ച പ്രാർത്ഥനാഗാനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. റോബി സ്വാഗതം ആശംസിച്ച യോഗത്തിന് ഒക്‌ലഹോമ മാർത്തോമ്മാ ഇടവക വികാരി റവ. കെ. എം. മാത്യു അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മിസ്റ്റർ സാം അലക്സ് മധ്യസ്ഥ പ്രാർത്ഥനയും, മിസിസ് മേരി ഏബ്രഹാം ബൈബിൾ വായനയും നിർവഹിച്ചു. മധ്യപ്രദേശിലെ ഭോപ്പാൽ സേഹത്ഗഞ്ച് ക്രിസ്തു പ്രേമകുളം എം.ടി. മിഷൻ മിഷണറിയായ റവ. മാജു മാത്യു കൺവൻഷനിൽ പ്രാരംഭ ദിന സന്ദേശം നൽകി.

പരിപാടിയുടെ അവസാനത്തിൽ മിസ്റ്റർ മാത്യു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തുകയും, റവ. ഏബ്രഹാം വി. സാംസന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി കൺവെൻഷൻ പര്യവസാനിക്കുകയും ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് റവ. അബ്രഹാം വി. സാംസൺ, വൈസ് പ്രസിഡന്റ് ശ്രീ. ജോർജ് വർഗീസ്, സെക്രട്ടറി ശ്രീ. റോബിൻ  ചെലഗിരി, ട്രഷറർ ശ്രീ. മാത്യു ലൂക്കോസ്  ,ഷാജി രാമപുരം എന്നിവരടങ്ങുന്ന കോർ കമ്മിറ്റിയാണ് ഈ ആത്മീയ സംഗമത്തിന് നേതൃത്വവും ഏകോപനവും നൽകുന്നത്  സമൂഹത്തിൽ സജീവമായ സന്നദ്ധ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിശ്വാസികൾക്ക് പ്രചോദനമേകുന്നതായിരുന്നു ഈ കൺവൻഷൻ , പങ്കെടുത്ത മുഴുവൻ പേർക്കും ഇതൊരു വലിയ ആത്മീയ അനുഭവമായി മാറി

തുടർന്നുള്ള ദിവസങ്ങളിലെ പരിപാടിയുടെ വിശദ വിവരങ്ങൾ

സെപ്റ്റംബർ 21, 2026 (തിങ്കളാഴ്ച)
വേദി: സെന്റ് പോൾസ് എം.ടി.സി., മെസ്ക്വിറ്റ്.
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. ജസ്റ്റിൻ പപ്പച്ചൻ ജേക്കബ്

സെപ്റ്റംബർ 22, 2026 (ചൊവ്വാഴ്ച)
വേദി: ഒക്ലഹോമ എം.ടി.സി. (സൂം ഐഡി: 828 1381 4203, പാസ്‌വേഡ്: 180852)
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. പി. സി. ജെയിംസ് (എം.ടി.വി.ഇ.എ. ജനറൽ സെക്രട്ടറി)

സെപ്റ്റംബർ 23, 2026 (ബുധനാഴ്ച)
വേദി: ഫാർമേഴ്‌സ് ബ്രാഞ്ച് എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. ജസ്റ്റിൻ പപ്പച്ചൻ ജേക്കബ്

സെപ്റ്റംബർ 24, 2026 (വ്യാഴാഴ്ച)
വേദി: കരോൾട്ടൺ എം.ടി.സി.
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. റെജിൻ രാജു

സെപ്റ്റംബർ 25, 2026 (വെള്ളിയാഴ്ച)
വേദി: സീഹോൺ എം.ടി.സി., പ്ലാനോ
സമയം: വൈകിട്ട് 7:00 മണി മുതൽ 8:30 മണി വരെ
പ്രഭാഷണം: റവ. എബ്രഹാം വി. സാംസൺ

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ