Sunday, September 20, 2026
Homeകേരളംസാമ്പത്തിക ക്രമക്കേട്: തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർക്ക് സസ്പെൻഷൻ

സാമ്പത്തിക ക്രമക്കേട്: തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിന് സസ്പെൻഷൻ. കോംപ്രെഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി കേരളയുടെ എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിലവിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയാണ് ശ്രീലാൽ. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഉത്തരവിൽ പരാമർശമുണ്ട്.

സിഇഒ ആയിരിക്കെ ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതില്‍ ഉള്‍പ്പെടെ പരാതി ഉയർന്നിരുന്നു. തൊഴില്‍ വകുപ്പില്‍ ലേബർ കമ്മീഷണർ കഴിഞ്ഞാല്‍ ഉള്ള പദവിയാണ് അഡീഷണല്‍ ലേബർ കമ്മീഷണറുടേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ