Wednesday, September 16, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്തു ഇന്നും സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു.  ഇന്നും പവന് 240 രൂപ കൂടി 1,12,320 രൂപയും ​ഗ്രാമിന് 30 രൂപ കൂടി 14,040 രൂപയുമായി.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ​ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ​ഗ്രാമിന് 13,935 രൂപയുമായിരുന്നു.

അതേസമയം, സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നതിനുള്ള ഹാൾമാർക്കിങ് നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. ഒരു ആഭരണത്തിന് 45 രൂപയായിരുന്ന നിരക്ക് 75 രൂപയായാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഉയർത്തിയത്.

പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് നിരക്ക് വർധന വ്യക്തമാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ