Saturday, September 19, 2026
Homeഅമേരിക്കഒക്ലഹോമയിൽ അനധികൃത കുടിയേറ്റ അറസ്റ്റുകൾ 200 ശതമാനത്തിലധികം വർദ്ധിച്ചു

ഒക്ലഹോമയിൽ അനധികൃത കുടിയേറ്റ അറസ്റ്റുകൾ 200 ശതമാനത്തിലധികം വർദ്ധിച്ചു

പി പി ചെറിയാൻ

പി പി ചെറിയാൻ

ഒക്ലഹോമ: 2024-ന്റെ തുടക്കം മുതൽ ഒക്ലഹോമയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ 200 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. 1,800-ലധികം ആളുകളാണ് ഇതുവരെ നടപടികൾക്ക് വിധേയരായത്.അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും, അഞ്ചിൽ ഒരാൾക്ക് മാത്രമാണ് ക്രിമിനൽ കുറ്റങ്ങളുമായി ബന്ധമുള്ളതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികളുമായി സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥർ നടത്തുന്ന പങ്കാളിത്തമാണ് (287(g) പ്രോഗ്രാം) അറസ്റ്റുകൾ വർദ്ധിക്കാൻ കാരണം. ഗവർണർ കെവിൻ സ്റ്റിറ്റ് ഈ നയത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
\കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത സാധാരണക്കാരായ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് അധികവും പിടിയിലാകുന്നതെന്നും, ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇമിഗ്രേഷൻ അഭിഭാഷക ലോറന റിവാസ് വ്യക്തമാക്കി.

“നിയമപരമായ രേഖകളില്ലാത്തവർക്കും അമേരിക്കയിൽ ചില മൗലികാവകാശങ്ങളുണ്ട്, അവർ അത് ഉപയോഗപ്പെടുത്തണം” – ലോറന റിവാസ് അഭ്യർത്ഥിച്ചു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ