Friday, October 23, 2026
Homeഅമേരിക്ക'പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാന്റെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിത

‘പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാന്റെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിത

താലിബാൻറെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിത. അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് അരുണിമയെ ഇവർ പിടികൂടിയത്. അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ കടന്നതിന് പിന്നാലെയാണ് പിടിയിലായത്. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു. സ്ത്രീ ആയതിനാൽ ഈ രാജ്യത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്നും ഇതാണ് പ്രശ്നമായതെന്നും ആണ് ഇവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. പിടികൂടിയതിന് പിന്നാലെ അരുണിമ സോഷ്യൽ മീഡിയയിലുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.

തീവ്രമായ മാനസികസമ്മർദ്ദത്തിനൊടുവിൽ, ഒരു ലോറിയിൽ ലിഫ്റ്റ് അടിച്ചാണ് വൈകുന്നേരം 7 മണിയോടെ ഇരുട്ടിൽ അരുണിമ ബംയാനിൽ എത്തിയത്. രാത്രികാലങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത രാജ്യമായതിനാൽ, വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ തന്നെ ആളുകൾ ചുറ്റും കൂടി പാസ്‌പോർട്ടും വിസയും പരിശോധിച്ചു. താമസിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടുപിടിക്കുമെന്ന് പറഞ്ഞെങ്കിലും അവർ അരുണിമയെ തനിച്ചുവിടാൻ തയ്യാറായില്ല, തുടർന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെത്തി അരുണിമയെ കാറിൽ കയറ്റിക്കൊണ്ടുപോയി
ആദ്യം പോയ ഹോട്ടലിൽ ഉയർന്ന തുക ചോദിച്ചതിനാൽ, കൈയിലുള്ള ടെന്റ് അടിക്കാൻ സൗകര്യം ചോദിച്ചെങ്കിലും കടുത്ത തണുപ്പ് കാരണം ആ വ്യക്തി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ഒരു ഒഴിവ് മുറി നൽകി. അവിടെ ഹാളിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ രണ്ടുപേർ എത്തി ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി ചോദ്യം ചെയ്യുകയും യാത്രാ പെർമിറ്റ് ചോദിക്കുകയും ചെയ്തു. നാട്ടിലെയും വിദേശത്തെയും സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുമതിയില്ലാത്ത കടുത്ത നിയമമാണ് അവിടെയുള്ളത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ