Friday, October 23, 2026
Homeകേരളംഅടൂര്‍- മമ്മൂട്ടി കോമ്പോയ്ക്ക് കൈയടി; യുട്യൂബില്‍ 1.2 മില്യണ്‍ കാഴ്ചകള്‍ പിന്നിട്ട് 'പദയാത്ര' ട്രെയ്‍ലര്‍

അടൂര്‍- മമ്മൂട്ടി കോമ്പോയ്ക്ക് കൈയടി; യുട്യൂബില്‍ 1.2 മില്യണ്‍ കാഴ്ചകള്‍ പിന്നിട്ട് ‘പദയാത്ര’ ട്രെയ്‍ലര്‍

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധായകനായി മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങുന്ന ‘പദയാത്ര’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ വ്യൂസ് യൂട്യൂബിൽ ഒരു മില്യൺ കടന്നുപോയി. വ്യൂസ് ഒരു മില്യൺ കടന്നതിൻ്റെ പോസ്റ്റർ മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ പങ്കുവെച്ചു.

സെപ്റ്റംബർ 12 ആയിരുന്നു ട്രെയിലർ പുറത്തിറങ്ങിയത്. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ഒരുക്കുന്നത്.

ആദിവാസി മാവോയിസ്റ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത്. ഗ്രേസ് ആൻ്റണി, ഇന്ദ്രൻസ്, ജഗദീഷ്, സന്തോഷ് കീഴാറ്റൂർ, നന്ദു, അലൻസിയർ, അലിയാർ, ശ്രീഷ്മ ചന്ദ്രൻ, മധുപാൽ, പി ശ്രീകുമാർ, സീനത്ത് എന്നിവരും അണിനിരക്കുന്നു.

കാതൽ, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര. കൂടാതെ 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ