Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
യു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി; സഹോദരനെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ | മലയാളിമനസ്സ്
Sunday, October 25, 2026
Homeഅമേരിക്കയു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി; സഹോദരനെ വിവാഹം കഴിച്ചതായി...

യു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി; സഹോദരനെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്ടൺ: സോമാലിയൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെതിരെ (Ilhan Omar) ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി (DHS Sec) മാർക്ക്‌വെയ്ൻ മുല്ലിൻ (Markwayne Mullin) സ്ഥിരീകരിച്ചു.

യു.എസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി.  ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുല്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ” യു.എസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

ഇൽഹാൻ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ഫെഡറൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ കുറ്റമാരോപിക്കാൻ തെളിവുകൾ ലഭിച്ചാൽ, അമേരിക്കൻ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

എന്നാൽ രാഷ്ട്രീയ പ്രേരിതമായല്ല, മറിച്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്നും മുല്ലിൻ വ്യക്തമാക്കി.  തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഇൽഹാൻ ഒമർ മുമ്പും ശക്തമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ