കൊല്ലം: ട്രെയിനിൽ യാത്രക്കാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ടിടിഐ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊർണൂർ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂരിനും വെള്ളത്തോൾ നഗറിനും ഇടയിൽ വച്ച് യുവതിയുടെ സ്വകാര്യഭാഗത്തേക്ക് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാൾ അമിതമായ മദ്യലഹരിയിൽ എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭർത്താവും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. റിസർവേഷൻ കൊച്ചിലാണ് സംഭവം. ഇരുവർക്കും വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകൾ ലഭിച്ചത്.
നിസാമുദ്ദീൻ എക്‌സ്‌പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയിൽവെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



