തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,155 രൂപയാണ് ഇന്നും വില. ഒരു പവന് 1,13,240 രൂപയാണ് നൽകേണ്ടത്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 11,630 രൂപയാണ് ഗ്രാം വില. പവന് 93,040 രൂപയും.
14 കാരറ്റ് ഗ്രാമിന് 9060 രൂപയും പവന് 72,480 രൂപയുമാണ്. 9 കാരറ്റ് ഗ്രാമിന് 5840 രൂപ പവന് 46,720 രൂപയും.
സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളെയാണ് മലയാളികളിൽ വലിയൊരു വിഭാഗം, പ്രത്യേകിച്ച് യുവാക്കൾ ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നത് തന്നെയാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. തുടക്കത്തിൽ 18 കാരറ്റ് ആഭരണങ്ങൾ മാത്രമായിരുന്നു വിപണിയിൽ ലഭ്യമായിരുന്നത്. എന്നാൽ 18 കാരറ്റനും ഡിമാൻ്റ് കുറഞ്ഞതോടെ 14 ഉം 9 ഉം കാരറ്റ് ആഭരണങ്ങൾ കൂടി ജ്വല്ലറികൾ എത്തിച്ച് തുടങ്ങി.
യുവാക്കളിൽ പലരും 14,9 കാരറ്റ് ആഭരണങ്ങൾ ചോദിച്ചെത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മുൻപൊക്കെ 22 കാരറ്റ് മാത്രമായിരുന്നു മലയാളിക്ക് സ്വർണം. വില കുതിച്ചപ്പോൾ 18 കാരറ്റ് വാങ്ങാൻ തയ്യാറായി. ഇപ്പോൾ വില കൈവിട്ടതോടെ 14,9 കാരറ്റുകളോടായി ആളുകൾക്ക് പ്രിയം എന്നാണ് വ്യാപാരികൾ പറയുന്നത്.
വിദേശ കറൻസികളുമായി ഇന്ത്യൻ രൂപയുടെ (INR) ഇന്നത്തെ ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:
യു.എസ് ഡോളർ (USD)₹95.51
യു.എ.ഇ ദിർഹം (AED)₹26.02
സൗദി റിയാൽ (SAR)₹25.45
യൂറോ (EUR)₹111.19
ബ്രിട്ടീഷ് പൗണ്ട് (GBP)₹129.39
ഒമാനി റിയാൽ (OMR)₹248.08
ഖത്തറി റിയാൽ (QAR)₹26.23
കുവൈത്തി ദിനാർ (KWD)₹311.60
ബഹ്റൈനി ദിനാർ (BHD)₹253.34



