കണ്ണൂർ: എൽഡിഎഫിനെയും സിപിഐഎമ്മിനെയും തകർക്കാൻ നോക്കുന്നവരുടെ വ്യാമോഹം നടക്കില്ലെന്നും ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ കൊണ്ട് പ്രസ്ഥാനത്തെ തളർത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.
വ്യക്തിപരമായ കാര്യങ്ങൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ലെന്നും, തനിക്കെതിരായ കടന്നാക്രമണങ്ങൾ വ്യക്തിപരമല്ലെന്നും മറിച്ച് പ്രസ്ഥാനത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിരോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ അധികാരത്തിൽ വന്നതു മുതൽ സർക്കാർ ശക്തമായ ആക്രമണമാണ് നേരിട്ടത്. മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കെതിരെയും ആക്രമണങ്ങളുണ്ടായി. പഴയകാലം ഓർക്കുമ്പോൾ മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണ് ഉയർന്നതെന്ന് ഓർമ വരുന്നു. കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചു നിന്ന് മഹാമാരിയിൽ തളരാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ട സമയത്ത്, അതിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുണ്ടായി.
ഡാറ്റാ ചോർത്തൽ ആരോപണവും ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് ആരോപണവുമെല്ലാം എത്ര ഹീനമാണെന്ന് വ്യക്തമാക്കുന്നതാണ്.നിലവിലെ ആരോപണത്തിൽ വിശദീകരിക്കാൻ തയ്യാറല്ല. ഒരു ആരോപണവും നിയമത്തിന് മുന്നിൽ നിലനിന്നില്ല. ജനങ്ങൾ അതെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ ഇട്ടു.
അങ്ങനെയാണ് 2021-ൽ ചരിത്രത്തിലാദ്യമായി തുടർഭരണം ജനങ്ങൾ സമ്മാനിച്ചത്.അതോടെ ആക്രമണത്തിന്റെ മലവെള്ളപ്പാച്ചിലുണ്ടായി. എൽഡിഎഫിനെയും സിപിഐഎമ്മിനെയും തീർത്തുകളയാമെന്ന നിലയിൽ സംഘടിത ആക്രമണമുണ്ടായി. സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ ബിജെപിയും കോൺഗ്രസും കൈകോർത്തുവെന്നും പിണറായി വിജയൻ പറഞ്ഞു.
സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകൂടി ഒന്നിച്ച് ആക്രമിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2021-ൽ എല്ലാ വലതുപക്ഷ ശക്തികളും ചേർന്ന് എൽഡിഎഫിനെതിരെ സംഘടിതമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാൽ 2026-ൽ യുഡിഎഫ് അധികാരത്തിലേറിയതോടെ ഈ സ്ഥിതിഗതികളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സഹകരണത്തോടെ ബിജെപി സര്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയാണ്’, എന്നും പിണറായി വിജയന്‍ പറഞ്ഞു.



