Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
32 വർഷത്തെ പ്രവാസജീവിതത്തിന് വിട; അൽഹസ്സയിൽ കുഞ്ഞുമോൻ സക്കറിയ അന്തരിച്ചു | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്ക32 വർഷത്തെ പ്രവാസജീവിതത്തിന് വിട; അൽഹസ്സയിൽ കുഞ്ഞുമോൻ സക്കറിയ അന്തരിച്ചു

32 വർഷത്തെ പ്രവാസജീവിതത്തിന് വിട; അൽഹസ്സയിൽ കുഞ്ഞുമോൻ സക്കറിയ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

അൽഹസ്സ: സൗദി അറേബ്യയിലെ അൽഹസ്സയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ–55) ആണ് മരിച്ചത്. 32 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

കഴിഞ്ഞ 15 വർഷമായി അൽഹസ്സ മുബാറസിലെ നിസാ പോളിക്ലിനിക്കിൽ ഇൻഷുറൻസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിന് മുമ്പ് മറ്റൊരു പ്രമുഖ ക്ലിനിക്കിൽ ഏകദേശം 16 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസ ലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും കുഞ്ഞുമോൻ സജീവ സാന്നിധ്യമായിരുന്നു. നവോദയ സാംസ്കാരിക വേദിയുടെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ പ്രീതി കുഞ്ഞുമോൻ നിസാ പോളിക്ലിനിക്കിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. മക്കൾ: സക്കറിയ മാർട്ടിൻ, സാന്ദ്ര മരിയ മാർട്ടിൻ, ജോർജ്ജ് മാർട്ടിൻ.

മൃതശരീരം നിലവിൽ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ