ആലപ്പുഴ: ഇ ഡി നീക്കം ലജ്ജാകരമെന്നും അതിനെ രാഷ്ട്രീപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക മാത്രമാണ്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.
സിപിഐഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്, അതിനുള്ള എല്ലാ നികുതികളും അടച്ചു. എല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. എൻ്റെ മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിൾ’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹത്തിന് ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അവിടെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പളത്തിൽ തന്നെ തുടരാൻ കഴിയുമായിരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങുന്നത്. എനിക്ക് വേണ്ടി വീണ പണം വാങ്ങിയെന്നും, ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഐഡി കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇഡിയെ പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ, ‘പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി’ എന്ന് വലിയ അക്ഷരങ്ങളിൽ നിരത്തുകയാണ് ഇവിടെ ചിലത് മാധ്യമങ്ങൾ. നിങ്ങൾ വളരെ വലിയ അച്ചിൽ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല എൻ്റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും ഒരു പുസ്തകം തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.



