Sunday, September 6, 2026
Homeകേരളംപ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു; കമിതാക്കള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ജീവനൊടുക്കി.

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു; കമിതാക്കള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ജീവനൊടുക്കി.

കൊല്ലം: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ജീവനൊടുക്കി.

വലിയോട് മറവൻകോട് ഐഎച്ച്‌ഡിപി ഉന്നതിയിലെ അഭിഷേക് ഭവനില്‍ എം കെ അനിയുടെയും ബീനാകുമാരിയുടെയും മകള്‍ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് ഇവർ തടാകത്തില്‍ ചാടിയത്. ഇന്ന് രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച്‌ നാളുകളായി രാജീവും അഭിരാമിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ച്‌ ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നല്‍കിയിരുന്നു. പിന്നീട് ശനിയാഴ്ച വൈകിട്ടോടെയാണ് ഇവർ തടാകത്തിന് സമീപമെത്തി ജീവനൊടുക്കിയതെന്നാണ് വിവരം. ഇരുവരുടെയും ബാഗുകള്‍ കരയില്‍നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ