*സെപ്റ്റംബർ 4*
*ഋഷി കപൂർ – ജന്മദിനം*
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും.. നിർമ്മാതാവും.. സംവിധായകനുമായിരുന്നു
ഋഷികപൂർ..
പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു..
പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ..
ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു..
1979 ൽ നീതു സിംങുമായി എൻഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്..
കാൻസർ രോഗബാധിതനായ
ഋഷി കപൂർ 2018 ൽ ചികിത്സയ്ക്കായി ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയിരുന്നു. ഒരു വർഷത്തിലേറെ നീണ്ട വിജയകരമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹം 2019 സെപ്റ്റംബർ 26 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് 2020 ഏപ്രിൽ 29 ന് അദ്ദേഹത്തെ മുംബൈയിലെ സർ എച്ച്. റിലയൻസ് ഫൌണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2020 ഏപ്രിൽ 30 ന് അദ്ദേഹം അന്തരിച്ചു..!!



