Thursday, September 24, 2026
Homeകേരളംമെസ്സിയുടെ പേരിൽ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; ചുമതല പി.വിജയന്

മെസ്സിയുടെ പേരിൽ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; ചുമതല പി.വിജയന്

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എഡിജിപി പി വിജയൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമൻ, ഡിവൈഎസ്പിമാരായ ഷൈജു പി എൽ, മാത്യു തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

വിക്രമൻ ഐപിഎസ്, കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട്, ശ്രീ. ഷൈജു.പി.എൽ., ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച്, വയനാട്, ശ്രീ. മാത്യു, പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്, ക്രൈംബ്രാഞ്ച് റേഞ്ച്, കോഴിക്കോട് എന്നിവർ ഉൾപ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ശിപാർശ ചെയ്തത്. കായിക വകുപ്പിൻ്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണമയയ്ക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നതായി കായിക വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. ഇത്ര ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അടിയന്തര അന്വേഷണങ്ങളും നടപടികളും ഉണ്ടാകുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് വിശദമായി പഠിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാർശ ചെയ്തത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുൻ സർക്കാരിൻ്റെ പങ്കാളിത്തം എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉൾപ്പെടും കാര്യങ്ങൾ അന്വേഷിക്കുന്ന വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ