കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവൻ ഒറ്റയടിക്ക് 2440 രൂപ വർധിച്ചത്. 1,13,920 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപ കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 14,240 രൂപയാണ്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്ന് നിൽക്കുകയാണ്. എന്നാൽ ഡോളർ ദുർബലമായതും അമേരിക്കയുടെ ട്രഷറി ബോണ്ട് യീൽഡ് കുറഞ്ഞതുമാണ് സ്വർണ വില ഉയരാൻ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാൻ പലിശനിരക്ക് ഉയർത്തുന്നത് സ്വർണത്തിൻ്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
ജനുവരി 29 ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.



