Kerala Engineering Graduates Association of Northeast America (KEAN) യുടെ ആഭിമുഖ്യത്തിൽ East Brunswick ൽ സംഘടിപ്പിച്ച AIDLC (AI-Driven Development Lifecycle) Hands-on AI Workshop മികച്ച വിജയമായി. New York, New Jersey, Pennsylvania ഉൾപ്പെടെ അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി എഞ്ചിനീയർമാർ, IT പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർ ഈ മുഴുവൻ ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് തുടക്കം കുറിച്ച് KEAN പ്രസിഡന്റ് ജേക്കബ് ജോസഫും , ട്രഷറർ നിധിൻ ജോയ് ആലപ്പാട്ടും പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും, എഞ്ചിനീയർമാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി ഇത്തരം പ്രായോഗിക പരിശീലന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

KEAN-ന്റെ Professional Affairs Chair ആയ ശരത് കൃഷ്ണന്റെ നേതൃത്വത്തിൽ സന്തോഷ്, രവി എന്നിവർ ചേർന്നാണ് പരിശീലന സെഷനുകൾ നയിച്ചത്. AI-Driven Development Lifecycle, Agentic AI, ആധുനിക AI Development Tools, AI ഉപയോഗിച്ചുള്ള Software Development എന്നിവയെ ആസ്പദമാക്കിയ പരിശീലനത്തിൽ പങ്കെടുത്തവർ സ്വന്തമായി AI Agent വികസിപ്പിക്കുന്നതിനുള്ള Hands-on അനുഭവവും നേടി. വ്യവസായ രംഗത്ത് നേരിട്ട് ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ AI സാങ്കേതികവിദ്യകൾ പ്രായോഗികമായി പരിചയപ്പെടുത്താൻ ഈ Workshop-ന് സാധിച്ചു.
പങ്കെടുത്തവരിൽ നിന്ന് അത്യന്തം മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രായോഗിക സമീപനം, ഉയർന്ന നിലവാരമുള്ള പരിശീലനം, വ്യവസായ രംഗത്ത് നേരിട്ട് പ്രയോഗിക്കാവുന്ന വിഷയങ്ങൾ എന്നിവയാണ് Workshop-ന്റെ പ്രധാന ആകർഷണങ്ങളെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Student Outreach Chair ഷീന ഖുർഷിദും ,Board of Trustees അംഗം സോജിമോൻ ജെയിംസും പരിപാടിയെ അഭിസംബോധന ചെയ്ത്, ഇത്തരം സാങ്കേതിക പരിശീലനങ്ങൾ സമൂഹത്തിനും യുവ എഞ്ചിനീയർമാർക്കും വിദ്യാർത്ഥികൾക്കും നൽകുന്ന വലിയ പ്രയോജനങ്ങളെക്കുറിച്ച് സംസാരിച്ചു. അറിവ് പങ്കുവെക്കുന്നതിനും പ്രൊഫഷണൽ നെറ്റ്‌വർക്ക് വളർത്തുന്നതിനും KEAN നടത്തുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിന് വലിയ മുതൽക്കൂട്ടാണെന്നും അവർ അഭിപ്രായപ്പെട്ടു.
Workshop-ന്റെ മുഖ്യ സ്പോൺസറായ Spectrum Auto-യുടെ പ്രതിനിധികളായ Prince, Binu, Sam എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന്, KEAN സംഘടിപ്പിക്കുന്ന ഇത്തരം സാങ്കേതിക പരിശീലന സംരംഭങ്ങൾക്ക് തുടർന്നും പിന്തുണ അറിയിക്കുമെന്ന് വ്യക്തമാക്കി.

തുടർന്ന് പ്രസിഡന്റ് ജേക്കബ് ജോസഫും ട്രഷറർ നിധിൻ ജോയ് ആലപ്പാട്ടും, 2026 ഒക്ടോബർ 17-ന് നടക്കുന്ന KEAN Tech Night-നെക്കുറിച്ച് വിശദീകരിച്ചു. New York, New Jersey, Pennsylvania ഉൾപ്പെടെ വടക്കുകിഴക്കൻ അമേരിക്കയിലെ എഞ്ചിനീയർമാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന ഈ കുടുംബസംഗമത്തിലേക്ക് എല്ലാ പങ്കെടുത്തവരെയും അവർ ഹൃദയപൂർവ്വം ക്ഷണിച്ചു.
AI, Cloud, Software Engineering, Emerging Technologies തുടങ്ങിയ മേഖലകളിൽ വർഷം മുഴുവൻ കൂടുതൽ പരിശീലന പരിപാടികളും Workshops-കളും സംഘടിപ്പിക്കുമെന്ന് KEAN ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും വരാനിരിക്കുന്ന പരിപാടികൾക്കും: keanusa.org



