Sunday, September 20, 2026
Homeകേരളംഒരു സമുദായത്തിനും എതിരല്ല, എന്റെ സമുദായത്തിന്റെ ദുഖമാണ് പറഞ്ഞത്'; പറയാനുള്ളത് നേരെ അങ്ങ് പറയും വളച്ചൊടിച്ചു...

ഒരു സമുദായത്തിനും എതിരല്ല, എന്റെ സമുദായത്തിന്റെ ദുഖമാണ് പറഞ്ഞത്’; പറയാനുള്ളത് നേരെ അങ്ങ് പറയും വളച്ചൊടിച്ചു പറയാൻ എനിക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.

കൊച്ചി: മുസ്‌ലിംലീഗിനെ പരോക്ഷമായി വിമർശിച്ച്‌ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരെ അങ്ങ് പറയും വളച്ചൊടിച്ചു പറയാൻ എനിക്ക് അറിയില്ല.

ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞു സംഘടിച്ചവരും ഇവിടെയുണ്ട്. മതം പറഞ്ഞു സംഘടിച്ചവർ എവിടെ എത്തി എന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച്‌ ചർച്ചയില്ല. ഞാൻ ആണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.

ഞാൻ ഒരു സമുദായത്തിനും എതിരല്ല. എന്റെ സമുദായത്തിന്റെ ദുഖമാണ് പറഞ്ഞത്. ലീഗിനെ ആണ് പറഞ്ഞത്, മുസ്ലിമിനെ അല്ല.10 വർഷം LDF ഭരിച്ചെങ്കില്‍ അത് നയിച്ചവരുടെ ഗുണമാണ്. പോയത് ആരുടെ പ്രശ്നകൊണ്ടാണെന്ന് പരിശോധിക്കട്ടെ. വെള്ളാപ്പള്ളിയുടെ കുഴപ്പമാണെങ്കില്‍ വടക്ക് എങ്ങിനെ ഇത്രവോട്ട് കിട്ടി? എന്താണ് പ്രശ്നം എന്ന് പഠിക്കാൻ അല്ലേ നോക്കേണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പി.എസ്.സി യില്‍ മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോള്‍ ഈഴവരെ തിരിഞ്ഞുനോക്കിയില്ല. എന്നും നീതി നിഷേധിക്കപ്പെട്ട അയിത്തം കല്‍പ്പിച്ചു മാറ്റിനിർത്തുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ജാതി സംവരണം ഉള്ള നാട്ടില്‍ ജാതി പറയുന്നത് അഭിമാനമാണെന്നും അപമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ എൻ ഷംസീറിന് മറുപടിയും വെള്ളാപ്പളി നല്‍കി, ഷംസീർ തന്നെ ഗണപതി മിത്ത് ആണെന്ന് പറഞ്ഞില്ലേ. മതപ്പാർട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. അവർക്ക് ഇന്ന് നിയമസഭയില്‍ ഭരിക്കാനുള്ള സീറ്റ്‌ ആയില്ലേ? വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാല്‍ ചട്ടം ഉണ്ടാകുന്നു, നിയമം ഉണ്ടാകുന്നു. മലപ്പുറത്ത് മാത്രമല്ല കാസർഗോഡും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാല്‍ കുലദ്രോഹി ആയി ചിത്രീകരിക്കുന്ന കാലമാണ്.ജാതിയാണോ പറഞ്ഞത്, നീതിയാണ് പറഞ്ഞത് മറ്റു സമുദായക്കാർ പഞ്ഞാല്‍ നീതി നമ്മള്‍ പറഞ്ഞാല്‍ ജാതി അതാണ് അവസ്ഥ. PSCയില്‍ മുസ്ലിം പ്രാധിനിത്യം ശരിയാക്കിയപ്പോള്‍ ഈഴവരെ തിരിഞ്ഞു നോക്കിയില്ല. ഐത്തം കല്‍പ്പിച്ചു മാറ്റിനിർത്തുന്ന രീതിയാണ് അന്നും ഇന്നും. എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് നമ്മള്‍. ജാതി സംവരണം ചെയ്ത നാട്ടില്‍ ജാതി പറഞ്ഞാല്‍ അപമാനമാണോ, അഭിമാനമാണുള്ളത്. ആദർശ രാഷ്ട്രീയം മരിച്ചുപോയെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാവർക്കും ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ