കാസർഗോഡ് ചീമേനിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ചികിത്സയിലായിരുന്ന 15 വയസുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഓണാഘോഷ പരിപാടിക്കിടെയാണ് കുട്ടി കിണറ്റിൽ വീണത്. തിമിരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ധനേഷിൻ്റെയും സവിതയുടെയും മകനാണ് സനൂപ്.



