Friday, August 28, 2026
Homeഅമേരിക്ക9/11 റിപ്പോർട്ടിങ്ങിൽ ‘Terrorist Attack’ വേണ്ട; CBC നിർദേശം വിവാദത്തിൽ

9/11 റിപ്പോർട്ടിങ്ങിൽ ‘Terrorist Attack’ വേണ്ട; CBC നിർദേശം വിവാദത്തിൽ

പ്രസാദ് തീയാടിക്കൽ

ഒട്ടാവ: 2001 സെപ്റ്റംബർ 11-ന് അമേരിക്കയെ നടുക്കിയ 9/11 ആക്രമണങ്ങളെ വാർത്തകളിൽ നേരിട്ട് ‘ഭീകരാക്രമണം’ (Terrorist Attack) എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന കാനഡയുടെ പൊതുപ്രക്ഷേപണ സ്ഥാപനമായ CBCയുടെ ആഭ്യന്തര മാർഗനിർദേശം വിവാദമായിരിക്കുകയാണ്.

‘Terrorist’, ‘Terrorism’ തുടങ്ങിയ പദങ്ങൾ രാഷ്ട്രീയവും വൈകാരികവുമായ അർത്ഥതലങ്ങളുള്ളവയാണെന്നും അതിനാൽ അവ ‘അതീവ ജാഗ്രതയോടെ’ മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് CBCയുടെ എഡിറ്റോറിയൽ സമീപനം. ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ബന്ധപ്പെട്ട അധികാരികളെയോ വ്യക്തികളെയോ ഉദ്ധരിച്ച് പറയണമെന്നാണ് നിർദേശം.

9/11 ആക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്.

കാനഡയിലെ കൺസർവേറ്റീവ് എം.പി. റേച്ചൽ തോമസ് (Rachael Thomas) CBCയുടെ നിലപാടിനെ ശക്തമായി വിമർശിച്ചു. ഈ മാർഗനിർദേശം “തികച്ചും ലജ്ജാകരം” എന്നാണ് അവർ വിശേഷിപ്പിച്ചത്.

അതേസമയം, 2001 സെപ്റ്റംബർ 11-ന് നടന്ന ആക്രമണങ്ങളെ അമേരിക്കൻ FBI ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ എന്നിവയുൾപ്പെടെ ലക്ഷ്യമിട്ട ആക്രമണങ്ങളിൽ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടിരുന്നു.

CBCയുടെ വിശദീകരണമനുസരിച്ച്, 9/11 ഭീകരപ്രവർത്തനമല്ലെന്ന് സ്ഥാപിക്കുകയല്ല ഈ നയത്തിന്റെ ലക്ഷ്യം; മറിച്ച് വാർത്താ റിപ്പോർട്ടിങ്ങിൽ ‘terrorist’, ‘terrorism’ തുടങ്ങിയ പദങ്ങൾ മാധ്യമപ്രവർത്തകർ സ്വന്തം നിലയിൽ പ്രയോഗിക്കുന്നതിന് പകരം വ്യക്തമായ attribution നൽകണമെന്നാണ് എഡിറ്റോറിയൽ മാർഗനിർദേശം.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ