Thursday, August 27, 2026
Homeകേരളംവാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം : വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഫിറ്റ്നസിനായി ഏജൻറിനെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒ യെ ബന്ധപ്പെട്ടതിൽ സ്ഥിരമായി ഫിറ്റ്നാസ് നിഷേധിച്ചെന്ന് ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.ഇന്ന് രാവിലെയാണ് ഷൗക്കത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എൻ്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജൻസി,എംവിഡി ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എൻ്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എൻ്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോർ 820ൽ നിന്ന് 600-ലേക്ക് താഴ്ന്നു.അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ എല്ലാവരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാല് മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എൻ്റെ കേസ് നടത്താൻ സ്റ്റേഡ് മാത്രമാണ് ഉള്ളത്. അതേ സംസ്ഥാന കാരണം മരണം വരേണ്ടതായി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിൻ്റെ ഭാഗമായി നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി, ഷൗക്കത്തിൻ്റെ ഫേസ്ബുക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ