Thursday, August 27, 2026
Homeഅമേരിക്ക3 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാൻസിസ് ജോർജ് എം.പി

3 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാൻസിസ് ജോർജ് എം.പി

മാർട്ടിൻ വിലങ്ങോലിൽ

ഡാലസ്: കേരളത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഡാളസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളിൽ മൂന്ന് ലക്ഷം കോടി രൂപയോളം പ്രവാസികളുടെ നിക്ഷേപമായി കിടപ്പുണ്ട്. സർക്കാർ മറ്റ് ഉറവിടങ്ങളിൽ നിന്ന് ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നതിനേക്കാൾ ലാഭകരമായി, പ്രവാസികൾക്ക് ബാങ്ക് പലിശയേക്കാൾ ഒന്നുരണ്ട് ശതമാനം കൂടുതൽ നൽകുന്ന പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയും. ഇത് സർക്കാരിനും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ പ്രവാസികൾക്ക് ഇതിലൂടെ സാധിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.

പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും പ്രവാസി സഹോദരങ്ങൾ കയ്യും മെയ്യും മറന്ന് നടപ്പാക്കിയ കാരുണ്യ പ്രവർത്തനങ്ങളും സേവനങ്ങളും കേരള ജനതയ്ക്ക് ഒരിക്കലും മറക്കാനാവില്ല. വിദേശരാജ്യങ്ങളിൽ പ്രവാസികൾ ആർജിച്ച അറിവും പരിചയസമ്പത്തും നാട്ടിൽ പ്രയോജനപ്പെടുത്താനുള്ള അനുകൂല അന്തരീക്ഷവും അവസരവും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് എം.പി ഓർമിപ്പിച്ചു.

നമ്മുടെ പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിർത്താനും, പുതിയ സംരംഭങ്ങളിൽ പങ്കാളികളാക്കാനും, അവരെ നാട്ടിലേക്ക് അടുപ്പിക്കാനും മലയാളി അസോസിയേഷനുകൾക്ക് വലിയ പങ്കുണ്ട്. സംഘടനകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണനാളുകളിൽ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് എം.പി വ്യക്തമാക്കി.

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ