Friday, November 6, 2026
Homeഇന്ത്യമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി.

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായുള്ള സ്ഥലം തമിഴ്‌നാട് ഗവണ്‍മെന്റിന് തീരുമാനിക്കാമെന്നും വെള്ളം പൂര്‍ണ്ണമായും തമിഴ്‌നാടിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡാം നിര്‍മ്മിക്കാന്‍ ആവശ്യമായിവരുന്ന മുഴുവന്‍ ചിലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്‌നാട് ആവര്‍ത്തിച്ചു. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നും ജലനിരപ്പ് ഉയര്‍ത്തിയാല്‍ മാത്രമേ തമിഴ്‌നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ