Sunday, October 4, 2026
Homeകേരളംകൊലപാതകത്തിന് പിന്നിൽ മോഷണം മാത്രമല്ല പ്രതികാരവും; 65-കാരൻ മോശമായി സ്പർശിച്ചെന്നും അയാളെ കൊല്ലണമെന്ന് പെൺകുട്ടി കാമുകനോട്;ഞെട്ടിപ്പിക്കുന്ന...

കൊലപാതകത്തിന് പിന്നിൽ മോഷണം മാത്രമല്ല പ്രതികാരവും; 65-കാരൻ മോശമായി സ്പർശിച്ചെന്നും അയാളെ കൊല്ലണമെന്ന് പെൺകുട്ടി കാമുകനോട്;ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍;കേസ് പുതിയ വഴിത്തിരിവിലേക്ക്.

ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്.

മോഷണത്തിനൊപ്പം പ്രതികാരവും ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികളുടെ മൊഴികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​65-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 വയസ്സുകാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

13-കാരിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയത്. ഇവരും കൗമാരക്കാരാണ്. മോഷണമായിരുന്നു പ്രധാനലക്ഷ്യം. ഇതിനൊപ്പം പ്രതികാരം തീർക്കാൻ കൂടിയായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി നേരത്തേ കാമുകനോട് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായി 65-കാരനെ കൊല്ലണമെന്നും പെൺകുട്ടി കാമുകനോട് പറഞ്ഞു.

എന്നാൽ, ബാഡ് ടച്ച് ചെയ്ത സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന 65-കാരനെയാണ് കഴിഞ്ഞദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ 65-കാരനും ബന്ധുവായ 13-കാരിയും മാത്രമാണ് രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം പരവൂരിലുള്ള പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തി കൊലപാതകം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ