തരുണികൾ
തൊടികൾ തോറും
പൂവട്ടിയുമായി പൂക്കളിറുത്ത്
ചാണകം മെഴുകിയ തറയിൽ
ചമ്രം പടിഞ്ഞവർപൂക്കളം തീർക്കുന്നു.
അത്തപ്പൂക്കളം പലവിധ
വർണ്ണങ്ങളാൽ
ശോഭ കൂട്ടാൻ മത്സരിച്ചു.
ചെത്തിയും തുമ്പയും കോളാമ്പി പൂവും
പൂക്കളം വർണ്ണാഭമാക്കി.
ഓണക്കാലത്തിൻ
മണമുള്ള കാറ്റിൽ
പൂക്കളുടെ സുഗന്ധവുമായി
ഓടിയെത്തി പൂനിലാവ്
ഒരോ ഭവനങ്ങളിലും
തിരുവോണ പുലരിയിൽ ചെത്തിപ്പൂവും
തുമ്പയും
തൃക്കാക്കരയപ്പനേ ചൂടിച്ചു.
പൂവട നേദിച്ചു. കുരവയിട്ടു
അമ്മൂമ്മമാർ .
അരിമാവിൽ കൈ പതിപ്പിച്ചു ചുവരിൽ
പല്ലിക്കും ഉറുമ്പിനും ഓണം കൊടുത്തു.
മുറ്റത്തേ മാവിന്റെ നിഴലുകൾ വീണ്
പ്രകൃതിയുടെ ചിത്രങ്ങൾ പൂക്കളവും
മുറ്റവും നിറഞ്ഞു .
ഓണപ്പാട്ടിന്റെ ഉന്മാദ ലഹരിയിൽ
ഊഞ്ഞാലാടി തിമർക്കുന്നു തരുണികൾ…..




ഹൃദ്യമായ വരികൾ സുന്ദരം😊 ആശംസകൾ🌹❤️🥰