Monday, September 21, 2026
Homeഅമേരിക്കസാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ചു; കാനഡയിൽ വൻ തൊഴിൽ വർധന

സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ചു; കാനഡയിൽ വൻ തൊഴിൽ വർധന

പ്രസാദ് തീയാടിക്കൽ

ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ തൊഴിൽ റിപ്പോർട്ട് വ്യക്തമാക്കി. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്.

മൊത്ത-ചില്ലറ വ്യാപാരം, ധനകാര്യ-ഇൻഷുറൻസ്, പ്രൊഫഷണൽ-ശാസ്ത്രീയ സേവന മേഖലകൾ എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായത്. സ്വകാര്യ മേഖലയിലെ നിയമനങ്ങൾ വർധിച്ചതും കാനഡയുടെ തൊഴിൽ വിപണിക്ക് കരുത്തേകിയതായി റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ വ്യാപാര സമ്മർദങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ തൊഴിൽ വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ റിപ്പോർട്ട് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന് അനുകൂല സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ