അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു. 68 വയസ് ആയിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മെസ്സിയുടെ ഏജന്റും ഹോര്‍ഗെ ആയിരുന്നു. മെസ്സിയുടെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ജന്മനാടായ റൊസാരിയോയില്‍ ഇന്നലെ രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഹോര്‍ഗെയുടെ ദീര്‍ഘവീക്ഷണവും പ്രോത്സാഹനവുമാണ് ഇതിഹാസ താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് തങ്ങളുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചു.
മെസ്സിയുടെ പിതാവിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് ഇക്കഴിഞ്ഞ ലോകകപ്പ് കാലത്ത് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അള്‍ജീരിയയുമായുള്ള മത്സരം കഴിഞ്ഞപ്പോള്‍ മെസ്സി കണ്ണീരണിഞ്ഞത് പിതാവിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പലവിധ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ലിയോണല്‍ മെസ്സി, റോഡ്രിഗോ, മാറ്റിയാസ്, മരിയാ സോള്‍ എന്നിവരാണ് ഹോര്‍ഗെ മെസ്സിയുടെ മക്കള്‍. സെസീലിയയാണ് ഭാര്യ.



