Monday, September 21, 2026
Homeഅമേരിക്കഅറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴിന് തുടക്കം

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴിന് തുടക്കം

പ്രസാദ് തീയാടിക്കൽ

ലോറൻസ്വിൽ, ജോർജിയ: അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് (ACOG) സംഘടിപ്പിക്കുന്ന 2026-ലെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 7, 8, ദിവസങ്ങളിൽ വൈകിട്ട് 6:30 നും 9 (ഞായർ) രാവിലെ 10:00 മണിക്കും ജോർജിയയിലെ ലോറൻസ്വില്ലിലുള്ള സഭാ മന്ദിരത്തിൽ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ റവ. ജോ തോമസ് മുഖ്യപ്രഭാഷകനായിരിക്കും. ദൈവവചന സന്ദേശങ്ങൾ, ആരാധന, പ്രാർത്ഥന, ആത്മീയ ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷന് അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റും സീനിയർ പാസ്റ്ററുമായ റവ. ഡോ. എബി മാമൻ നേതൃത്വം നൽകും. സഭയുടെ അസോസിയേറ്റ് പാസ്റ്റർ റവ. കോളിൻസ് ചാക്കോ, യൂത്ത് പാസ്റ്റർ റവ. ഡേവിസ് എബ്രഹാം, പാട്രൺ പാസ്റ്റർ റവ. സി. വി. ആൻഡ്രൂസ് എന്നിവരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ജോർജിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും വിശ്വാസികളെയും കുടുംബങ്ങളെയും സമ്മേളനത്തിൽ പങ്കെടുക്കാൻ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.

Atlanta Church of God, 395 W. Pike Street, Lawrenceville, Georgia. കൂടുതൽ വിവരങ്ങൾക്ക്: (678) 985-8598 | www.acoglife.org

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ