Saturday, September 19, 2026
Homeഅമേരിക്കമക്കളുടെ സ്നേഹസംഗമം ദുഃഖമായി; ലണ്ടനിൽ കെ.വി. ആന്റണി അന്തരിച്ചു

മക്കളുടെ സ്നേഹസംഗമം ദുഃഖമായി; ലണ്ടനിൽ കെ.വി. ആന്റണി അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

ലണ്ടൻ: മക്കളെ സന്ദർശിക്കാനും കുറച്ചുകാലം അവരോടൊപ്പം കഴിയാനുമായി യുകെയിലെത്തിയ ചാലക്കുടി സ്വദേശി കെ.വി. ആന്റണി (76) അസുഖബാധിതനായി മരണപ്പെട്ടു. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടിൽ കെ.വി. ആന്റണിയാണ് യുകെയിലെ ഡെവൺ ടോർബെ ആശുപത്രിയിൽ അന്തരിച്ചത്.

ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 25-ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ഗുരുതരമായ ബാക്ടീരിയൽ അണുബാധ, ന്യൂമോണിയ, സെപ്‌സിസ് (Sepsis) എന്നിവ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയും മരുന്നുകളും നൽകിയെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി കുടുംബം അറിയിച്ചു.

മരണസമയത്ത് ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഭാര്യ: എൽസി ആന്റണി (ഞാറളേലി പറക്ക). മക്കൾ: സിന്റോ, ബ്രിന്റോ, റിന്റോ (യുകെ). മരുമക്കൾ: റെറ്റി, ട്രീസ, പ്രീതി.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം വടക്കേ ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ