സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): ‘സർപ്പ സുന്ദരി’ സൊണാലി വ്യാസ്, നാമം (NAMAM) അവാർഡ് നിശയിൽ, കലാലഹരിപകരുന്ന, നൃത്തച്ചുവടുകളുമായി എത്തുന്നു! നവരസങ്ങളുടെ മിന്നൽമഴ പെയ്യിക്കുന്ന സൊണാലിയുടെ നൃത്തത്തോടൊപ്പം, അപ്സര-ഗന്ധർവ്വ മായാജാലം സമ്മാനിക്കാൻ പ്രഗത്ഭരായ ഡാൻസ് ട്രൂപ്പും വേദിയിലെത്തുന്നുണ്ട്.
അപ്സര-ഗന്ധർവ്വ നൃത്ത പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ:
1 താരനിബിഡമായ വേദി: നാമം (NAMAM) അവാർഡ് നിശയെ താരാഭമാക്കുവാൻ ഒട്ടേറെ പ്രമുഖരും ആഘോഷത്തിൽ പങ്കെടുക്കുന്നു.
2 സൊണാലി വ്യാസിന്റെ നവരസ നൃത്തം: നവരസവികാരങ്ങൾ ത്രസ്സിക്കുന്ന നൃത്ത പ്രകടനം.
3 മെഗാ ഡാൻസ് പെർഫോമൻസ്: കാണികളെ വിസ്മയിപ്പിക്കുന്ന മെഗാ ഡാൻസ് പെർഫോമൻസ്.
4 കലയുടെയും നൃത്തത്തിന്റെയും അപൂർവ്വ ദൃശ്യവിരുന്നാണ് നാമം (NAMAM എക്സലൻസ് അവാർഡ് നിശ പ്രേക്ഷകർക്കായി ഒരുക്കുന്നത്!
സോണാലിയെക്കുറിച്ച്:
റിഥത്തിന്റെ പൈതൃകവും, ആഗോളദർശനവും മെയ് വഴക്കത്തിലുള്ള പെർഫോമിംഗ് ആർട്ടിസ്റ്റ്, നാടക നിർമ്മാതാവ്, സർഗ്ഗാത്മക ശക്തികേന്ദ്രം എന്നീ പ്രതിഭാ വിലാസ്സങ്ങളാണ് സോണാലി വ്യാസ്സിനെ ജ്യോതിർമയിയാക്കുന്നത്. വടക്കേ അമേരിക്കയുടെ വിനോദ മേഖലയിൽ പയനിയറായി അവർ നിലകൊള്ളുന്നു, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ കഥപറച്ചിലിനെ, ആഗോള നാടകവേദിയുടെ കാഴ്ചയുമായി, ഇടമുറിയാത്ത ഒഴുക്കോടെ, സമന്വയിക്കുന്ന ശൈലിയാണ്, സൊണാലിയുടേത്.
ഇന്ത്യയിൽ ജനിച്ചു വളർന്ന സോണാലിയുടെ യാത്ര ആരംഭിച്ചത് കഥഖിലും ഭരതനാട്യത്തിലും കഠിനമായ ക്ലാസിക്കൽ പരിശീലനത്തോടെയാണ്. വൈകാരിക ആവിഷ്കാരം, കൃത്യത, ചാരുത എന്നീ കലാ മേന്മകളിൽ സോണാലി പ്രാവീണ്യം നേടി. ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറിയതിനുശേഷം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് നൃത്ത സ്ഥാപനങ്ങളായ ബ്രോഡ്‌വേ ഡാൻസ് സെന്റർ (ജാസ്, ബാലെ, ടാപ്പ്, ലാറ്റിൻ), ആൽവിൻ എയ്‌ലി അമേരിക്കൻ ഡാൻസ് തിയേറ്റർ എന്നിവിടങ്ങളിൽ സോണാലി, കലാപരമായ സിദ്ധിയും സാധനയും വികസിപ്പിച്ചു. പൗരസ്ത്യ പൈതൃകത്തിന്റെയും പാശ്ചാത്യ അച്ചടക്കത്തിന്റെയും ഈ സംയോജനം സൊണാലിയുടെ സിഗ്നേച്ചർ ശൈലിക്ക് ജന്മം നൽകി. ഉയർന്ന ഊർജ്ജസ്വലതയുള്ള, സിനിമാറ്റിക് കൊറിയോഗ്രാഫി, കുറ്റമറ്റ സാങ്കേതിക വിദ്യ ഉപയോഗിച്ച്, സൊണാലി നടപ്പിലാക്കി.
വടക്കേ അമേരിക്കയിൽ പ്രീമിയർ പ്രൊഫഷണൽ ബോളിവുഡ് നൃത്ത കമ്പനിയായി വളർന്ന, എസ്‌വിജെ എന്റർടൈൻമെന്റ് പ്രൊഡക്ഷൻസ് ഇൻകോർപ്പറേറ്റഡിന്റെ (സോണാലി വ്യാസ് ഡാൻസ് കമ്പനി) സ്ഥാപകയാണ് സോണാലി എന്ന ക്രിയേറ്റീവ് ഡയറക്ടർ. സൊണാലിയുടെ നേതൃത്വത്തിൽ, എസ്‌വിഡിസി ഒരു സമ്പൂർണ്ണ നാടക നിർമ്മാണ സ്ഥാപനമായി വളർന്നു – പ്രധാന കച്ചേരി ടൂറുകൾ, ഉയർന്ന പ്രൊഫൈൽ അവാർഡ് ഷോകൾ, കോർപ്പറേറ്റ് ഗാലകൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയ്ക്ക് മാസ്മരീകവും ആഴത്തിലുള്ളതുമായ അനുഭവങ്ങൾ എസ്‌വിഡിസി നൽകുന്നു.
സോണാലി വ്യാസ്സ് നേടിയ പുരസ്കാരങ്ങളിൽ ചിലത്:
1 “എക്‌സലൻസി ഇൻ ആർട്‌സ്” അവാർഡ്” – ന്യൂയോർക്ക് ഗവർണർ ജോർജ്ജ് പട്ടാക്കി സമ്മാനിച്ചു
2 ഐക്യരാഷ്ട്രസഭയുടെ അംഗീകാരം – യുഎന്നിലേക്കുള്ള ഇന്ത്യ മിഷന്റെ ആദരം
3 കലയിലെ നേതൃത്വ അവാർഡ് – ഇന്തോ-അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ
4 മികച്ച കൊറിയോഗ്രാഫർ – വേൾഡ്‌വൈഡ് പേജന്റ്‌സ് ഇൻകോർപ്പറേറ്റഡ്.
5 നയാ ആൻഡാസ് & എഫ്‌ഐഎ നൃത്ത മത്സരങ്ങ ളിൽ ഒന്നാം സ്ഥാനം നേടിയ ചാമ്പ്യൻ .
6 ഇൻഡസ്ട്രി ഐക്കണു ളുടെ പ്രശംസകൾ: സോണാലിയുടെ അവാർഡ് നേടിയ നൃത്തസംവിധാനവും വേദിയിലെ സാന്നിധ്യവും ഇൻഡസ്ട്രി ഐക്കണു ളുടെ പ്രശംസകൾ നേടിയിട്ടുണ്ട്; ചലച്ചിത്ര-സംഗീത വ്യവസായങ്ങളിലെ പ്രമുഖരായ ഐശ്വര്യ റായ് , ബാപ്പി ലാഹിരി , രാജ്കുമാർ ഹിരാനി , ശിൽപ ഷെട്ടി, രാജ്കുമാർ സന്തോഷി, ശത്രുഘ്‌നൻ സിൻഹ, ജാവേദ് ജാഫ്രി, അർഷാദ് വാർസി, കൈലാഷ് ഖേർ എന്നിവരുൾപ്പെടെയുള്ള പ്രശസ്തരുടെ പ്രശംസകൾ.
7 അവിസ്മരണീയ വേദികൾ : ആഗോള സ്മാരകങ്ങൾ മുതൽ എക്‌സ്‌ക്ലൂസീവ് ഹൈ-പ്രൊഫൈൽ ഗാലകൾ വരെ, 2,000-ത്തിലധികം തത്സമയ ആർട് ഷോകൾ സോണാലി വ്യാസ്സ് സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
8 പ്രശസ്ത വേദികൾ: ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം, ലിങ്കൺ സെന്റർ, NYC സിറ്റി ഹാൾ, ടൈംസ് സ്‌ക്വയർ ആർട്‌സ് സെന്റർ, റോസ്‌ലാൻഡ് ബോൾറൂം, നസ്സാവു കൊളീസിയം എന്നിവിടങ്ങളിലെല്ലാം സൊണാലി നൃത്ത ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
9 സീ ടിവിയിൽ ഫീച്ചർ ചെയ്‌ത “ബൂഗി വൂഗി” എന്ന പരിപാടിയിലെ യുഎസ്എ സെലിബ്രിറ്റി ജഡ്ജി ആയിരുന്നു സൊണാലി.
കീൻ യൂണിവേഴ്‌സിറ്റി യിൽ നിന്നാണ് സൊണാലി ബിരുദം നേടിയത്.
പരിഷ്കൃത സമൂഹത്തിൽ, മാതൃകാവ്യക്തിത്വങ്ങൾക്കുള്ള അംഗീകാരങ്ങളെ, ധാർമ്മികവും സാംസ്കാരികവുമായ മൂല്യസംവർദ്ധനത്തിലേയ്ക്ക് ശില്പപ്പെടുത്തുകയാണ്, അവാർഡു സമർപ്പണത്തിലൂടെ നിർവഹിക്കുന്നത് എന്ന തത്വത്തിലൂന്നി, ” നാമം എക്സലൻസ് അവാർഡുകൾ”, ഈ വർഷം, ആഗസ്റ്റ് 2ന് സമ്മാനിക്കുന്നു.
വികലമായ അനുകരണ ദോഷം ബാധിക്കാതെ, 2009 മുതൽ പ്രവർത്തിയ്ക്കുന്ന സാംസ്കാരിക ജീവകാരുണ്യ സംഘടനയായ ‘നാമത്തിൻ്റെയും ( NAMAM ) , എം.ബി.എൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന “നാമം എക്സലൻസ് അവാർഡ് 2026”, ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം, അഞ്ചു മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് പാലസിൽ, (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ഹൃദയം ത്രസിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷപ്പൂരമൊരുക്കും.
കൂടുതൽ വിവരങ്ങൾക്ക്: Madhavan B Nair, Pradeep Menon: (516) 450-8155; Bindu Satya: (732) 213-5346; Cyriac Abraham: (732) 259-1037; Email: namamawards@gmail.com https://www.namam.org,www.mbnfoundation.org, (732)333-3952.



