Sunday, September 6, 2026
Homeകേരളംപൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'.!

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’.!

റോഡിലൂടെ ബൈക്കിലോ നടന്നു പോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി വഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ?

​ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക ‘ഫുൾ സ്റ്റോപ്പ്’!

​മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും

​*ഓർക്കുക:*
മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.

സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക.

ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ