തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഏതുനിമിഷവും തൻറെ അറസ്റ്റുണ്ടാകുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്.പ്രശാന്ത്. സർക്കാരിൻ്റെ രാഷ്ട്രീയ സമർപ്പണമാണ് ഇതിന് പിന്നിൽ. കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഭക്തജനങ്ങളേ 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് നിമിഷവും വിവരങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്നത്. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മതമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരനെന്ന നിലയിൽ ബഹു;കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ഈ കേസിനോട് പൂർണമായും സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ൽ ദ്വാരപാലക ശിൽപങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്.
ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുമ്പ് തന്നെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപങ്ങളുടേയും ന്യൂനതകൾ പരിഹരിക്കാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചു. ഈ ഫയൽ നീക്കം ബോർഡ് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം ഞങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചു.



